എറണാകുളം തേവരയിലെ കെയുആര്‍ടിസി ഡിപ്പോ അടച്ച് പൂട്ടാന്‍ നീക്കം. അമ്പതിലധികം ലോ ഫ്ലോര്‍ എസി ബസുകളാണ് അറ്റകുറ്റപ്പണി നടത്താതെ നശിക്കുന്നത്്. 35 ദീര്‍ഘദൂരബസുകള്‍ ഉള്‍പ്പടെ 85 ലോ ഫ്ലോര്‍ എസി ബസുകളാണ് തേവര കെയുആര്‍ടിസി ഡിപ്പോയിലുണ്ടായിരുന്നത്. ലോക്ഡൗണില്‍ അറ്റകുറ്റപ്പണി മുടങ്ങിയതോടെ പലബസുകളും പണിമുടക്കി. ഇതില്‍ 30 ബസുകളെങ്കിലും അറ്റകുറ്റപ്പണിയില്‍ സര്‍വ്വീസിന് സജ്ജമെങ്കിലും റോഡില്‍ ഇറക്കിയിട്ടില്ല.
ഇവിടുത്തെ അമ്പതിലധികം ജീവനക്കാര്‍ക്കും സ്ഥലം മാറ്റം നല്‍കിയതിനു പിന്നില്‍ ഡിപ്പോ അടച്ച് പൂട്ടാനുള്ള ശ്രമമാണെന്നാണ് ആരോപണം. തിരക്ക് ഇല്ലാത്തത് കൊണ്ടാണ് സര്‍വ്വീസ് നിര്‍ത്തലാക്കിയതെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. ശബരിമലയിലേക്ക് സര്‍വ്വീസ് നടത്താന്‍ ആലോചനയുണ്ടെന്നും വിശദീകരണമുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സമയമാണ്. ഇത്തരം അടിസ്ഥാന പൊതുഗതാഗത സംവിധാനങ്ങളോട് മുഖംതിരിച്ചാണോ വലിയ പദ്ധതികള്‍ എന്ന ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി പറയേണ്ടത്.