അര്‍ബുദം ഗുരുതരമായതിനേ തുടര്‍ന്ന് സഹായമഭ്യര്‍ഥിച്ച് രംഗത്ത് വന്ന തമിഴ്നടന്‍ തവസിക്ക് സഹായവുമായി നടന്‍മാരായ വിജയ് സേതുപതിയും ശിവകാര്‍ത്തികേയനും. വിജയ് സേതുപതി അടിയന്തര സഹായമായി ഒരു ലക്ഷം രൂപയാണ് നല്‍കിയത്. നടന്‍ സൗന്ദര രാജ വിജയ് സേതുപതിയ്ക്ക് വേണ്ടി ഒരു ലക്ഷത്തിന്റെ ചെക്കും 10000 രൂപയും കൈമാറി.
നടന്‍ ശിവകാര്‍ത്തികേയന്‍ 25000 രൂപ അടിയന്തര സഹായം നല്‍കി. തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്നും ശിവ കാര്‍ത്തികേയന്‍ വ്യക്തമാക്കി. തവസിയുടെ ചികിത്സ ഏറ്റെടുക്കുന്നുവെന്ന് ഡിഎംകെ എംഎല്‍എ ശരവണനും അറിയിച്ചു.
#VijaySethupathi ANNA PHONE CALL TO #Thavasi REGARDING HIS HEALTH ISSUE@soundar4uall |@VijaySethuFans pic.twitter.com/fo4ywpUK9X
— Bullet Vikki (@Bulletvikki) November 17, 2020
ചെന്നൈയില്‍ ചികിത്സയിലാണ് അദ്ദേഹം. രജനീകാന്ത് നായകനായ ‘കിഴക്ക് ചീമയിലെ’ മുതല്‍ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അണ്ണാത്തെ’യില്‍ വരെ അഭിനയിച്ചിട്ടുണ്ട്.
ഇത്തരമൊരു രോഗം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സഹായിക്കണമെന്നും’ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തവസി വ്യക്തമാക്കിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരീരഭാരം കുറഞ്ഞ് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത രൂപത്തിലാണ് നടന്‍.