
ജി.ആര്.ഗോകുല്‍ നിരീക്ഷകന്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ജി.ആര്.ഗോകുലിനെ ജില്ലയില്‍ നിരീക്ഷകനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിയമിച്ചു. ധനകാര്യ (റിസോഴ്സ്) വകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയാണ് ഇദ്ദേഹം.
‘തദ്ദേശകം 2021’ ഗൈഡ് : 25 നകം തുക അടക്കണം
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ‘തദ്ദേശകം 2021’ ഗൈഡ് ആവശ്യമുളളവര്‍ നവംബര്‍ 25 ന് മുമ്പ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ മുന്‍കൂര്‍ തുക അടവാക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 300 രൂപ നിരക്കില്‍ ഗൈഡ് പൊതുജനങ്ങള്‍ക്ക് ലഭിക്കും.
ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തിരുവളളൂര്‍ ശിവ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 11ന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍ : 0490 2321818.
ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തില്‍ പുക്കുന്നുമല കൂടിവെളള പദ്ധതിക്ക് നാലര ഇഞ്ച് വ്യാസമുളള കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഡിസംബര്‍ 15ന് രാവിലെ 10 മണി മുതല്‍ 22 ഉച്ചക്ക് ഒരു മണി വരെ ഭൂജലവകുപ്പ് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2370016.

