കുന്ദമംഗലം ബ്ലോക്കിലെ വിവിധ ഡിവിഷനിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ചെറുവാടി – കെ.വി.സുഹറ, കുന്ദമംഗലം – അരിയില്‍ അലവി, കെട്ടാങ്ങല്‍ – മുംതസ് ഹമീദ്, കൊടിയത്തൂര്‍ -എം.കെ.നദീറ, കുരുവട്ടൂര്‍-ഇ.പി.ഗ്രീഷ്മ (സ്വതന്ത്ര), ഒടുമ്പ്ര -സി. മരക്കാര്‍ കുട്ടി. (കോഴിക്കോട് ബ്ലോക്ക്), പാലാഴി – എം.പി.ഹല്ലാദ്് (കോഴിക്കോട് ബ്ലോക്ക്) എന്നീ ഡിവിഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റികള്‍ നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടിക നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ട് കെ.മൂസ്സ മൗലവിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ കുന്ദമംഗലം നിയോജക മണ്ഡലം പാര്‍ലിമെന്ററി ബോര്‍ഡ് യോഗം അംഗീകരിക്കുകയായിരുന്നു. കെ.എ.ഖാദര്‍ മാസ്റ്റര്‍, യു.സി.രാമന്‍, പി കെ.ഫിറോസ്, ഖാലിദ് കിളി മുണ്ട, എന്‍.പി.ഹംസ മാസ്റ്റര്‍, കെ.എം.എ.റഷീദ് എന്നിവര്‍ സംബന്ധിച്ചു.