പ്രകൃതി സുരക്ഷക്കും പരിസ്ഥിതി സൗഹൃദ നടപടികള്‍ക്കും കുടുംബിനികള്‍ക്ക് നിര്‍ണ്ണായക പങ്ക് നിര്‍വഹിക്കാന്‍ കഴിയുമെന്ന്
നരിക്കുനി നന്‍മ നിലയത്തില്‍ കൊടുവള്ളി വെസ്റ്റ് മണ്ഡലം എം.ജി.എം സംഘടിപ്പിച്ച പരിസ്ഥിതി ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. എല്ലാ വീടുകളിലും ഹരിത പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ സ്ത്രീ സമൂഹം മുന്നില്‍ നിന്നാല്‍ സാധ്യമാകും. ജൈവകൃഷി പരിപാലനം, പ്ലാസ്റ്റിക് കവര്‍ നിര്‍മ്മാര്‍ജ്ജനം, ശുചിത്വ പാലനം എന്നിവയില്‍ കുടുംബാംഗങ്ങളെ മുഴുവന്‍ ഏകോപിപ്പിച്ച് പ്രകൃതി സൗഹൃദ സമീപനം കൊണ്ട് വരാന്‍ സ്ത്രീ സമൂഹം മുന്നോട്ടു വരണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ശുക്കൂര്‍ കോണിക്കല്‍, അലവി മേച്ചേരി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
എം.ജി.എം മണ്ഡലം പ്രസിഡണ്ട് ഷക്കീല ആരാമ്പ്രം അധ്യക്ഷത വഹിച്ചു. ഷിറിന്‍ പുള്ളിക്കോത്ത്, സീനത്ത് നരിക്കുനി പ്രസംഗിച്ചു.
പരിസ്ഥിതി സുരക്ഷയില്‍ കുടുംബിനികളുടെ പങ്ക് നിര്‍ണ്ണായകം: എം.ജി.എം പരിസ്ഥിതി ചര്‍ച്ച

