Local

അറിയിപ്പുകള്‍

ലിഫ്റ്റ് ഇറക്ടര്‍ ഹ്രസ്വകാല കോഴ്സ്:  അപേക്ഷ ക്ഷണിച്ചു

കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ ലിഫ്റ്റ് ഇറക്ടര്‍ ഹ്രസ്വകാല കോഴ്സിന്റെ ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ പൂര്‍ത്തിയായ, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന ശമ്പളത്തില്‍ സ്വദേശത്തും വിദേശത്തും തൊഴില്‍ സാധ്യതയുള്ള കോഴ്സിന് വിദഗ്ധരുടെ കീഴില്‍ പരിശീലനം ലഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക്: 9061899611.

സോഷ്യല്‍ വര്‍ക്കര്‍ നിയമനം;
സന്നദ്ധസംഘടനകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് കോഴിക്കോട് ജില്ലയിലെ എന്‍ജിഒകളില്‍ നിന്ന് സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എംഎ സോഷ്യോളജി/എംഎസ്ഡബ്ല്യൂ യോഗ്യതയും രണ്ട് വര്‍ഷം പ്രവൃത്തി പരിചയവും 25 നും 35 നും മധ്യേ പ്രായവുമുള്ളവരായിരിക്കണം.
ജില്ലയിലെ സര്‍ക്കാര്‍/സര്‍ക്കാരിതര, പൊതുമേഖല/സ്വകാര്യമേഖല തുടങ്ങിയ  തൊഴിലിടങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനും എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുംവിധം കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ, അതിനാവശ്യമായ തുടര്‍പ്രവര്‍ത്തനം നടത്തി നിയമം നടപ്പില്‍ വരുത്തുന്നുണ്ടോ എന്നിവ ഉറപ്പാക്കുന്നതിനുമായി ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കീഴില്‍ 6 മാസത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ മുഖേനയായിരിക്കും സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നത്. താല്‍പര്യമുള്ള എന്‍ജിഒകള്‍ 2019 നവംബര്‍ 20 നകം അപേക്ഷ ജില്ലാ വനിതാശിശു വികസന ഓഫീസ്, ബി ബ്ലോക്ക്, രണ്ടാം നില സിവില്‍സ്റ്റേഷന്‍,  കോഴിക്കോട്, എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0495 2370750.

മസ്റ്ററിങ് നടത്തണം

നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്/പെന്‍ഷന്‍ ഐ.ഡി സഹിതം അക്ഷയകേന്ദ്രങ്ങളില്‍ നവംബര്‍ 30 നകം മസ്റ്ററിംഗ് നടത്തണം. കിടപ്പിലായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മസ്റ്ററിംഗിനായി അപേക്ഷ 29 നകം ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

നോര്‍ക്ക റൂട്ട്‌സ് മുഖേന മാലി ദ്വീപിലേക്ക് തൊഴിലവസരം

നോര്‍ക്ക റൂട്ട്‌സ് മുഖേന മാലി ദ്വീപിലെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയില്‍ നഴ്‌സ്, മിഡ്‌വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നിവര്‍ക്ക് തൊഴിലവസരം. നോര്‍ക്ക റൂട്ട്‌സ് മുഖേന ആദ്യമായാണ് മാലിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. റിക്രൂട്ട്‌മെന്റ് തികച്ചും സൗജന്യം. ബിരുദം/ ഡിപ്‌ളോമ കഴിഞ്ഞ് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാരേയും മെഡിക്കല്‍ ടെക്‌നീഷ്യന്മാരേയുമാണ് തിരഞ്ഞെടുക്കുന്നത്. 22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും  അപേക്ഷിക്കാം.
മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വര്‍ഷത്തെ ലേബര്‍ റൂം പ്രവൃത്തി പരിചയമുള്ള വനിത നഴ്‌സുമാര്‍ക്കാണ് അവസരം. നഴ്‌സുമാര്‍ക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു.എസ് ഡോളറും (ഏകദേശം 70,000 രൂപ)  ടെക്‌നീഷ്യന്മാര്‍ക്ക് 1000 യു.എസ് ഡോളര്‍ മുതല്‍ 1200 യു.എസ് ഡോളര്‍ വരെയും (ഏകദേശം 70,000 രൂപ മുതല്‍ 85,000 രൂപ വരെ) ലഭിക്കും. താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ട്രാന്‍സ്‌പ്പോര്‍ട്ടേഷന്‍, വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ  ആശുപത്രി വഹിക്കും
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പ്പോര്‍ട്ട്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ norka.maldives@gmail.com ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്കാ റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.norkaroots.org ലും ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 നവംബര്‍ 23.

പ്രവാസി നിയമ സഹായസെല്‍ സേവനം
കൂടുതല്‍ രാജ്യങ്ങളിലേക്ക്

പ്രവാസിമലയാളികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം നല്‍കുന്ന പ്രവാസി നിയമ സഹായ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവില്‍ കൂവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിള്‍ ലഭ്യമായിരുന്ന സേവനം ബഹറിന്‍, അബുദാബി  എന്നിവിടങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്. മറ്റ് രാജ്യങ്ങളിലും പദ്ധതി ഉടന്‍ നിലവില്‍ വരും.
തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും, ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതാണ് ഈ പദ്ധതി.  
ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പദ്ധതിയില്‍ കീഴില്‍ നിയമ സഹായം ലഭിക്കും. ഇതിന്റെ ഭാഗമായി കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമ സഹായം, നഷ്ടപരിഹാര/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികള്‍ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക,  വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
കേരളത്തില്‍ നിന്നും മധ്യകിഴക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് അഞ്ജത മൂലം അന്യനാട്ടിലുണ്ടാകുന്ന കോടതി വ്യവഹാരങ്ങളും മറ്റ് നിയമ കുരുക്കുകളും. യാതൊരു വിധ നിയമസഹായവും ലഭിക്കാതെ നിസ്സഹായരായ തൊഴിലാളികള്‍ ജയിലുകളില്‍ എത്തിപ്പെടുകയും കടുത്ത ശിക്ഷകള്‍ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിയമസഹായം ലഭിക്കാതെ നിസാര കേസുകളിലകപ്പെട്ട് മിക്കപ്പോഴും പ്രവാസി മലയാളികള്‍ ശിക്ഷിക്കപെടുകയും, ജയിലിലാക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടും സാധുവായ തൊഴില്‍ അല്ലെങ്കില്‍ സന്ദര്‍ശക വിസയിലുള്ള മലയാളികള്‍ക്കോ അല്ലെങ്കില്‍ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്റെ ബന്ധുക്കള്‍/സുഹൃത്തുക്കള്‍ വഴിയോ സഹായം തേടാന്‍ അര്‍ഹതയുണ്ട്.
 പ്രവാസി നിയമ സഹായത്തിനുള്ള  പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്, മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം-695014 ലോ, ceo@norkaroots.netceonorkaroots@gmail.com ലോ സമര്‍പ്പിക്കണം.

മരം ലേലം 19 ന്

കോഴിക്കോട് മാത്തോട്ടം വനശ്രീ കോംപ്ലക്‌സില്‍ അപകടകരമായി നില്‍ക്കുന്ന ഒരു ആഞ്ഞിലി മരം നവംബര്‍ 19 ന് വൈകീട്ട് മൂന്ന് മണിക്ക് വനശ്രീ കോംപ്ലക്‌സില്‍ ലേലം ചെയ്തു വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414702.

ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് : വിമുക്ത ഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ല സൈനിക ക്ഷേമ ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റിന്റെ തസ്തികയില്‍ ജോലി ചെയ്യുവാന്‍ താത്പര്യമുളള പത്താക്ലാസ്സ് പാസായ 50 വയസ്സിന് കുറവുളളവരുമായ വിമുക്ത ഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, വേര്‍ഡ് പ്രോസസ്സിംഗ് എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 21 ന് വൈകീട്ട് അഞ്ച്മണി. അപേക്ഷയോടൊപ്പം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പ്രതിരോധസേന സര്‍വ്വീസ് ടൈപ്പിംഗ് പ്രോഫിഷ്യന്‍സി രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പ് സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0495 2771881.

ത്രിദിന പരിശീലന പരിപാടി

കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ പാനല്‍ അഭിഭാഷകര്‍ക്കു വേണ്ടി നടത്തുന്ന ത്രിദിന പരിശീലന പരിപാടി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ജില്ലാ ജഡ്ജി എം.ആര്‍.അനിത ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ജില്ലാ ജഡ്ജി സി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാസ്റ്റര്‍ ട്രെയിനര്‍ റിട്ട. ജില്ലാ ജഡ്ജ് എം.പി.ഭദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്) ഉണ്ണികൃഷ്ണന്‍, കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ജഗജിത്.എം.പി, ജില്ലാ ഗവ. പ്ലീഡര്‍ കെ.എന്‍ ജയകുമാര്‍, ജില്ലാ ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ ആര്‍ സിന്ധു നന്ദി സംസാരിച്ചു. മാസ്റ്റര്‍ ട്രെയിനര്‍ക്കു പുറമേ അഡീഷണല്‍ ജില്ലാ ജഡ്ജി കെ സോമന്‍, അഡ്വ. ശ്യാംപദ്മന്‍, റിട്ട. ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ പ്രൊഫ. അഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയവര്‍ വിവിധ നിയമ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുക്കുന്ന പരിശീലന പരിപാടി ഇന്ന് (നവംബര്‍ 17) സമാപിക്കും.

വിമുക്ത ഭടന്മാര്‍ക്ക് എംപ്ലോയ്‌മെന്റ് സെമിനാര്‍

ഡയറക്ടര്‍ ജനറല്‍ റീസെറ്റില്‍മെന്റ് (ഡിജിആര്‍), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ് സര്‍വ്വീസ്‌മെന്‍ വെല്‍ഫെയര്‍, മിനിസ്ട്രി ഓഫ് ഡിഫെന്‍സ് വിമുക്ത ഭടന്മാര്‍ക്കായി നവംബര്‍ 22 ന് ചെന്നൈ നന്ദംബാക്കം ട്രേഡ് സെന്ററില്‍ എംപ്ലോയ്‌മെന്‍ര് സെമിനാര്‍/ജോബ് ഫെയര്‍ നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് ംംം.റഴൃശിറശമ.രീാ. ഫോണ്‍ – 011-26192365.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!