Kerala

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി സൗദി എയര്‍ലൈന്‍സ്. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സൗദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് വീണ്ടും സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നത്.ഡിസംബര്‍ ആദ്യ വാരത്തില്‍ റിയാദില്‍ നിന്നുള്ള സര്‍വീസ് തുടങ്ങും. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡൈ്വസറി കമ്മിറ്റി ചെയർമാനായ ഇടി മുഹമ്മദ് ബഷീർ എംപി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. ഡിസംബർ ആദ്യവാരത്തിൽ റിയാദിലേക്കുള്ള സർവീസ് ആരംഭിക്കും. സൗദി എയർലൈൻസിന്റെ ഇന്ത്യയുടെ നേൽനോട്ടമുള്ള റീജനൽ ഓപ്പറേഷൻ മാനേജർ ആദിൽ മാജിദ് അൽഇനാദാണ് ഇക്കാര്യം അറിയിച്ചത്.20 ബിസിനസ് ക്ലാസ് സീറ്റുകളും, 160 ഇക്കണോമി സീറ്റുകളുമുള്ള വിമാനമായിരിക്കും ഈ സര്‍വീസിന് ഉപയോഗിക്കുക. 2015ലാണ് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സൗദിയ സര്‍വീസ് നിര്‍ത്തിയത്. ബെംഗളൂരു, ചെന്നൈ,മുംബൈ,ദില്ലി, ഹൈദരാബാദ്, ലക്നൗ, തിരുവന്തപുരം, കൊച്ചി എന്നീ സെക്ടറുകളിലേക്ക് നിലവിൽ സൗദിയ സർവീസ് നടത്തുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!