തമിഴ്നാട് മുൻമുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്.ചെന്നൈ അപ്പോളോ ആശുപത്രിയിൽ 2016 ഡിസംബർ 5 തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണത്തിന് കീഴടങ്ങിയത്.ശി കല അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നും ജയലളിതയും തോഴി ശശികലയും 2012 മുതൽ നല്ല ബന്ധത്തിലായിരുന്നില്ല എന്നും ജസ്റ്റീസ് അറുമുഖ സ്വാമി കമീഷന്റെ റിപ്പോർട്ടിലുണ്ട്. 2016 സെപ്റ്റംബർ 22ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ വേണമെന്ന് ശുപാർശ ചെയ്തിരുന്നെങ്കിലും നടത്തിയില്ല. എയിംസിലെ മെഡിക്കൽ സംഘം ചികിത്സാ കാലയളവിനിടെ ജയലളിത ചികിത്സയിലിരുന്ന അപ്പോളോ ആശുപത്രി സന്ദർശിച്ചെങ്കിലും മുൻ മുഖ്യമന്ത്രിക്ക് ശരിയായ ചികിത്സ കിട്ടിയില്ല. എയിംസ് മെഡിക്കൽ സംഘം 5 തവണ അപ്പോളോ സന്ദർശിച്ചെങ്കിലും ജയലളിതയ്ക്ക് ശരിയായ ചികിത്സ നൽകിയില്ല. 2012ൽ ശശികലയെ പുറത്താക്കിയിരുന്നു. പിന്നീട് ഇവർ ജയലളിതയുമായി വീണ്ടും ഒന്നിച്ചതിനു ശേഷം ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായി.
2016 ഡിസംബർ 5ന് രാത്രി 11.30ന് ജയലളിത മരിച്ചതായി അപ്പോളോ ആശുപത്രി അറിയിച്ചു. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ ജയലളിതയുടെ മരണം 2016 ഡിസംബർ 4 ന് ഉച്ചകഴിഞ്ഞ് 3 നും 3.30 നും ഇടയിലായിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. വി.കെ.ശശികല, ഡോ.കെ.എസ്.ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ.െജ.രാധാകൃഷ്ണൻ, ആരോഗ്യമന്ത്രി സി.വിജയഭാസ്കർ എന്നിവർക്കെതിരെ അന്വേഷണത്തിനും കമ്മിഷൻ ശുപാർശ ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടാണ് തമിഴ്നാട് സർക്കാർ ഇന്ന് നിയമസഭയിൽ വച്ചത്.ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് തമിഴ്‌നാട് സർക്കാർ ജസ്റ്റിസ് ആറുമുഖസാമിയെ ജുഡീഷ്യൽ കമ്മിഷനായി നിയമിച്ചത്.ജയലളിതയുടെ മരണസമയത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഡോ.രാമമോഹന റെഡ്ഡിക്കെതിരെയും 608 പേജുള്ള റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്.
ജയലളിതയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട്,ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കണം’

