ഇലന്തൂര്‍ ഇരട്ട നരബലി കേസിൽ നരബലിക്ക് പിന്നില്‍ അവയവ മാഫിയയാണെന്ന ആരോപണങ്ങള്‍ തള്ളി പോലീസ്.കേസിലെ മുഖ്യ കുറ്റവാളി മുഹമ്മദ് ഷാഫിയെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.വൃത്തിഹീനമായ സാഹചര്യത്തിൽ അവയവം മാറ്റം സാധ്യമല്ല. മുഖ്യപ്രതി കൂട്ടുപ്രതികളെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. ഇരട്ട കൊലപാതകത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. കൂടുതൽ ഇരകളുണ്ടോയെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.പത്മയുടേയും റോസ്ലിന്റേയും ശരീരഭാഗങ്ങള്‍ മുറിച്ചത് ഷാഫിയായിരിക്കാണം. ഒരു അറവുകാരനെപ്പോലെയാണ് ഇയാള്‍ പെരുമാറിയത്.കൊല്ലപ്പെട്ട ഇരുവരുടേയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരേണ്ടതുണ്ട്. അതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന പറഞ്ഞ കമ്മിഷണര്‍ അവയവ കൈമാറ്റത്തിനുള്ള സാധ്യത പൂര്‍ണമായും തള്ളി.കൂടാതെ ഷാഫി ഒരു കൊലപാതകം കൂടി നടത്തിയതായാണ് മൂന്നാം പ്രതി ലൈലയുടെ മൊഴി. ഒരു വര്‍ഷം മുന്‍പ് കൊലപാതകം നടന്നിട്ടുണ്ടെന്നാണ് ലൈലയുടെ മൊഴി. ചോദ്യം ചെയ്യലില്‍ ഷാഫി ലൈലയുടെ മൊഴി തള്ളിപ്പറഞ്ഞു.
ഇലന്തൂര്‍ ഇരട്ട നരബലി;അവയവ മാഫിയ ആരോപണം തള്ളി പൊലീസ്

