National

കർണാടകയിൽ ‘ഹലാൽ ഫ്രീ ദീപാവലി’ പോസ്റ്ററുകൾ; ക്യാംപെയ്ൻ ഹലാൽ നിരോധനം ആവശ്യപ്പെട്ട്

ബെംഗളൂരു: കർണാടകയിൽ ഹലാൽ നിരോധനം ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്ത്. നിരോധനം ആവശ്യപ്പെട്ട് ശ്രീരാമസേന സർക്കാരിന് കത്തയച്ചു. സംസ്ഥാനത്ത് ഹലാലൽ മാംസം നിരോധിക്കണമെന്നാണ് ആവശ്യം. ‘ഹലാൽ ഫ്രീ ദീപാവലി’ പോസ്റ്ററുകൾ വിവിധയിടങ്ങളിൽ പതിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഹിന്ദുജന ജാഗ്രതി സമിതി പ്രവർത്തകർ ഉഡുപ്പിയിൽ പ്രതിഷേധവുമായി രംഗത്തെത്തി.

സംസ്ഥാനത്ത് ‘ഹലാൽ ജിഹാദ്’ നടക്കുന്നുവെന്ന് ഹിന്ദുജന ജാഗ്രതി സമിതി ആരോപിച്ചു. ഉഡുപ്പിയിൽ ഹലാൽ ബോർഡുള്ള ഹോട്ടലുകൾക്ക് മുന്നിൽ സംഘടന പ്രതിഷേധിച്ചു. ഹോട്ടലുകളിലെ ഹലാൽ ബോർഡുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഷിമോഗ്ഗയിൽ കെഎഫ്‍സി,പിസ്സ ഹട്ട് സ്ഥാപനങ്ങൾക്ക് മുന്നിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!