Kerala News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിനെ തിരിച്ചെത്തിച്ചത് ബലമായി.

കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിനെ ബലമായി കരയില്‍ എത്തിച്ചു. കണ്ണൂര്‍ എടക്കാട് കിഴുന്ന സ്വദേശി കെകെ രാജേഷിനെയാണ് അഗ്നി രക്ഷ സേനയും നാട്ടുകാരും രക്ഷിച്ച് കരയ്ക്ക് എത്തിച്ചത്.

തോട്ടട കിഴുന്ന കടപ്പുറത്ത് നിന്നും 200 മീറ്റര്‍ അകലെയാണ് കടലില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറ. ആ പാറയിലേക്കാണ് രജേഷ് നീന്തി ചെന്നത്. പിന്നീട് അവിടെ ധ്യാനമിരിക്കുകയായിരുന്നു. കടപ്പുറത്ത് നടക്കാനിറങ്ങിയവര്‍ ഈ കാഴ്ച കണ്ടിരുന്നു. കടല്‍ ക്ഷോഭം മനസിലാക്കിയ ഇവര്‍ രാജേഷ് അപകടത്തിലാണെന്ന് കണ്ട് അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു.

കണ്ണൂരില്‍ നിന്നും എത്തിയ അഗ്നി രക്ഷ സേന നാട്ടുകാരുടെ സഹായത്തോടെ രാജേഷിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു. കരയിലേക്ക് എത്തിക്കാനുള്ള ശ്രമത്തെ രാജേഷ് ബലം പ്രയോഗിച്ച് ചെറുത്തെങ്കിലും നാട്ടുകാരും സേനയും ഇതേ രീതിയില്‍ ബലം പ്രയോഗിച്ച് യുവാവിനെ കരയ്ക്ക് എത്തിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!