മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത വിയോഗത്തിൽ അനുശോചനം രേഖപെടുത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദരിദ്രരുടെയും താഴെക്കിടയിലുള്ളവരുടേയും ജീവിതം മെച്ചപ്പെടുത്താൻ മാർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത നടത്തിയ കഠിന ശ്രമം ശ്രദ്ധേയമാണെന്നും മാനവികതയെ സേവിച്ച അദ്ദേഹത്തിന്റെ ആശയം ഇപ്പോഴും ഓർമിക്കപ്പെടുന്നവയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

