സോളാർ കേസിൽ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആവർത്തിച്ച് ചാണ്ടി ഉമ്മൻ
അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിന് നേർ വിപരീത അഭിപ്രായമാണ് ചാണ്ടി ഉമ്മൻ പങ്കുവച്ചത്. സോളാർ കേസിൽ ആരാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയതെന്ന് എല്ലാവർക്കും അറിയാം. ഇതൊരു അടഞ്ഞ അധ്യായമാണ്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ചാണ്ടി പറഞ്ഞു. “ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്’ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
ജോപ്പന്റെ അറസ്‌റ്റിനെക്കുറിച്ചുളള വി ഡി സതീശന്റെയും കെ സി ജോസഫിന്റെയും വെളിപ്പെടുത്തലിൽ ഏതാണ് സത്യമെന്ന് അറിയില്ലെന്നും ചാണ്ടി പറയുന്നു.