രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന് രാജസ്ഥാൻ കോൺഗ്രസ് പ്രമേയം പാസാക്കി.പ്രമേയം പാസാക്കിയ കാര്യം രാജസ്ഥാന്‍ മന്ത്രി പിഎസ് ഖചാരിയാവാസ് സ്ഥിരീകരിച്ചു. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷനായി നിയമിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കൊണ്ടുവന്ന പ്രമേയം കോണ്‍ഗ്രസ് യോഗത്തില്‍ പാസാക്കിയതായും അദ്ദേഹം വ്യക്തമാക്കി.രാഹുല്‍ഗാന്ധിക്കായി പ്രമേയം കൊണ്ടുവരുന്ന ആദ്യ സംസ്ഥാന ഘടകമായി രാജസ്ഥാന്‍ മാറിയിരിക്കയാണ്.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം സെപ്റ്റംബര്‍ 24നാണ് ആരംഭിക്കുന്നത്. ഒരു സ്ഥാനാര്‍ഥി മാത്രമേ ഉള്ളൂവെങ്കില്‍ അയാളെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കും. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 3,570 കിലോമീറ്റര്‍ പദയാത്ര നടത്തുകയാണ് വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനോട് ചോദിച്ചപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നായിരുന്നു കഴിഞ്ഞദിവസം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത്.
‘രാഹുൽ ഗാന്ധി അധ്യക്ഷനാകണം’പ്രമേയം പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്

