മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച്ച നടത്തി.കൂടിക്കാഴ്ചയിൽ സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ചയായില്ല.പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ കർണാടകയക്ക് കൈമാറിയിരുന്നില്ല.ഈ സാഹചര്യത്തിലാണ് ചർച്ചയാകാതിരുന്നത്.മൈസൂര് മലപ്പുറം ദേശീയ പാതയ്ക്ക് തത്വത്തിൽ ധാരണയായി.നിലമ്പൂര്‍ – നഞ്ചങ്കോട് പാത, തലശ്ശേരി – മൈസൂര്‍ പാത എന്നീ പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ഗുണകരമാണ്. ഈ മൂന്ന് പദ്ധതികളെ കുറിച്ചാണ് പ്രധാനമായും രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടന്നത്.
ബന്ദിപ്പൂർ വനത്തിൽ കൂടിയുള്ള രാത്രിയാത്രയ്ക്കുള്ള അനുമതി ആവശ്യവും തള്ളി. നിലവിലുള്ള രണ്ടു ബസുകളുടെ അനുമതി നാലായി വർധിപ്പിക്കാനാവില്ലെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.വനത്തിൽ കൂടിയുള്ള റെയിൽ പാതകൾക്കും റോഡിലെ യാത്രാ നിരോധന ഇളവും പാരിസ്ഥിതിക കാരണം ചൂണ്ടിക്കാട്ടിയാണ് കർണാടക തള്ളിയത്. ഒന്നിനും കേന്ദ്ര പരിസ്ഥിതി മന്ത്രലയത്തിന്റെ അനുമതി ലഭിക്കില്ലെന്നാണ് കർണാടക ചൂണ്ടിക്കാട്ടുന്നത്.
അരമണിക്കൂറോളമാണ് ഇരുവരും ചര്‍ച്ച നടത്തിയത്. കര്‍ണാടക ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയേയും കേരള ചീഫ് സെക്രട്ടറിയേയും സ്വീകരിച്ചത്. തൊട്ടുപിന്നാലെ ബസവരാജ് ബൊമ്മെ നേരിട്ടെത്തി പിണറായി വിജയനെ സ്വീകരിച്ചു.രാവിലെ 9.30ന് ബെംഗളുരുവിൽ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്ച
സിൽവർലൈൻ ചർച്ചയായില്ല;കർണാടക മുഖ്യമന്ത്രിയെ കണ്ട് പിണറായി

