രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി മിനി മാരത്തോൺ സംഘടിപ്പിച്ചു.ഐ ഐ എം ഗേറ്റ് മുതൽ പടനിലം വരെ ഉള്ള മരത്തോണിന് നിയോജക മണ്ഡലം പ്രസിഡന്റ് സുജിത് ഒളവണ്ണ ഫ്ലാഗ് ഓഫ് ചെയ്തു.. സമാപനം ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റ് കളും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാൽ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി വി സംജിത്. അബ്ദുറഹ്മാൻ മാസ്റ്റർ.. ഹിതേഷ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം. ബ്ലോക്ക് ഭാരവാഹികൾ സന്നിഹിതർ ആയിരുന്നു.. മണ്ഡലം പ്രസിഡന്റ് മനിൽ ലാൽ അധ്യക്ഷത വചിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിജു കോരങ്കണ്ടി സ്വാഗതവും മണ്ഡലം സെക്രട്ടറി ബബിനേഷ് നന്ദിയും പറഞ്ഞു
ഭാരത് ജോഡോ യാത്ര പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി മിനി മാരത്തോൺ സംഘടിപ്പിച്ചു

