ചാത്തൻകാവിൽ പതിമൂന്നാം വാർഡിൽ വയോധിക കിണറ്റിൽ വീണു.പത്താം വാർഡ് കൊല്ലോലത്ത് സരോജിനിയാണ് (70 ) കിണറ്റിൽവീണത്, ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം.വഴിയാത്രക്കാരായ ആളുകൾ വെള്ളത്തിന്റെ ശബ്ദം കേട്ട് കിണറ്റിലേക്ക് എത്തിനോക്കവെയാണ് വീണ നിലയിൽ സരോജിനിയെ കണ്ടത്.തുടർന്ന് പതിമൂന്നാം വാർഡ് മെമ്പർ സി എം ബൈജുവും ഹേമന്ദ് എന്ന ആളും കിണറ്റിലേക്ക് ഇറങ്ങുകയും ഇവരെ പടവിലേക്ക് നിർത്തുകയും ചെയ്തു.തുടർന്ന് അഗ്നിരക്ഷാസേന എത്തുകയും ചെയ്തു.സരോജിനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചാത്തൻകാവിൽ വയോധിക കിണറ്റിൽ വീണു,രക്ഷപെടുത്തി

