News

രണ്ടാമൂഴത്തിന്റെ തിരക്കഥ എം ടിക്ക് തിരികെ നൽകും കേസ് ഒത്തുതീർപ്പിലേക്ക്

കൊച്ചി: എം.ടി വാസുദേവൻ നായരും വി എ ശ്രീകുമാറും തമ്മിലുളള രണ്ടാമൂഴം കേസ് ഒത്തുതീർപ്പിലേക്ക്.
തിരക്കഥ എം ടിക്ക് തിരികെ നൽകും. കഥയുടെയും തിരക്കഥയുടെയും പൂർണ അവകാശം എം ടിക്കായിരിക്കും.

2014ലായിരുന്നു എം ടിയും വി എ ശ്രീകുമാറും രണ്ടാമൂഴം സിനിമയാക്കാൻ കരാറിലൊപ്പിട്ടത്. മൂന്നു വർഷത്തിനുളളിൽ സിനിമ പൂർത്തിയാക്കുമെന്നായിരുന്നു കരാറെങ്കിലും കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാർത്ഥ്യമായില്ല. ഇതേ തുടർന്ന് വി എ ശ്രീകുമാർ രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എം ടി കോടതിയെ സമീപിക്കുകയായിരുന്നു

നിലവിൽ വി എ ശ്രീകുമാറിന് മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാം. പക്ഷെ രണ്ടാമൂഴത്തെക്കുറിച്ച് സിനിമ ചെയ്യരുത്. എം ടി അഡ്വാൻസ് തുകയായ 1.25 കോടി മടക്കി നൽകും. ഇതോടെ ജില്ലാ കോടതിയിലും സുപ്രീം കോടതിയിലുമുളള കേസുകൾ ഇരു കൂട്ടരും പിൻവലിക്കും.ഇവയാണ് ഒത്തുതീർപ്പുവ്യവസ്ഥകൾ.
സുപ്രീം കോടതി തിങ്കളാഴ്ച കേസ് പരി​ഗണിക്കാനിരിക്കെയാണ് ഒത്തു തീ‍‌ർപ്പുണ്ടായത്. ഇക്കാര്യം ഇരു കൂട്ടരും സുപ്രീം കോടതിയെ അറിയിക്കും. ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കാനിരുന്നത്.
.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!