സ്വർണ്ണക്കടത്ത് കേസില്‍ യുഎഇ അധികൃതർ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കും. യു.എ.ഇയിൽ നടക്കുന്ന പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴിയെടുക്കുന്നത് .
അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ കോൺസുലേറ്റ് ഓഫീസിൽ കഴിഞ്ഞയാഴ്ച പരിശോധന നടന്നിരുന്നു. മണക്കാടുള്ള കോൺസുലേറ്റ് ഓഫീസിലെ ജീവനക്കാരിൽ നിന്നടക്കം വിവരം ശേഖരിച്ചു.

