ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി കടന്ന് 3.03 ആയി. മരണസംഖ്യയിലും വാൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ 950,139 പേരാണ് മരണമടഞ്ഞത്. 22,020,922 പേർ രോഗമുക്തി നേടി.
അമേരിക്കയാണ് രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിൽ, ഇന്ത്യ രണ്ടാമതും ബ്രസീൽ മൂന്നാമതുമാണ്
അമേരിക്കയിൽ ഇതുവരെ 6,874,139 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 202,195 ആയി ഉയർന്നു. 4,152,090 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ കഴിഞ്ഞ കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി.
രോഗബാധിതരുടെ എണ്ണത്തിൽ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 4,457,443 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 135,031 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,753,082 ആയി. യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുകയാണ്.