ന്യൂഡല്‍ഹി: മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചാല്‍ ഉണ്ടാവുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തണമെന്ന ഹര്‍ജി ഇപ്പോള്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. ഫ്‌ലാറ്റിന് സമീപത്തെ താമസക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. മരട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നുമുള്ള ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത് പരിസ്ഥിതിക്ക് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചെന്നൈ ഐഐടിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 35 മീറ്റര്‍ ആഴത്തിലുള്ള ഫില്ലറുകളാണ് ഫ്‌ലാറ്റിനെന്നും പൊളിക്കുമ്പോള്‍ ഒരു കിലോമീറ്ററിലധികം പാരിസ്ഥിതിക പ്രശ്‌നമുണ്ടാകുമെന്നുമാണ് ഐഐടി സര്‍ക്കാരിന് സമര്‍പ്പിച്ച 65 പേജുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഫ്‌ലാറ്റ് പൊളിക്കേണ്ട അവസാന തീയതി വെള്ളിയാഴ്ചയാണ്.