യാഥൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാന്‍ ആറു വര്‍ഷത്തോളമായി മുടി നീട്ടി വളര്‍ത്തി വ്യത്യസ്തനാവുകയാണ് കുന്ദമംഗലം സ്വദേശി അഷ്‌റഫ്. ഒരു സംഘടനയുടെ നിര്‍ദേശമോ, പബ്ലിസിറ്റിയോ, ഇല്ലാതെ ഒരു കാരുണ്യപ്രവര്‍ത്തനമെന്ന നിലക്ക് മാത്രമാണ് കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവറായ കൈതാക്കുഴിയില്‍ അഷ്‌റഫ് മുടി നല്‍കുന്നത്. മറ്റുള്ളവരുടെ മുന്‍പില്‍ അഷ്‌റഫ് തന്റെ തലമുടി നീട്ടി വളര്‍ത്തുന്നത് വെറും ഒരു ഫാഷനുവേണ്ടി മാത്രമാണ് എന്ന കാഴ്ചപ്പാടാണ്. എന്നാല്‍ ക്യാന്‍സര്‍ ബാധിച്ച സഹജീവികള്‍ക്ക് അശ്വാസമേകുവാന്‍ വിവിധ ഹോസ്പിറ്റലുകളില്‍ മുടി നല്‍കുകയാണ് ഇദ്ദേഹം. ഇപ്പോള്‍ എംവിആര്‍ ക്യാന്‍സര്‍ സെന്ററിലെ പ്രതീക്ഷയിലാണ് സ്ഥിരമായി മുടി ദാനം ചെയ്യാറുള്ളത് ഒരു പത്ര പരസ്യം കണ്ടതിനെത്തുടര്‍ന്ന് അതിലെ നമ്പറില്‍ വിളിച്ചതിനെത്തുടര്‍ന്നാണ് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. അന്നുമുതലാണ് അഷ്‌റഫ് ഈ കാരുണ്യപ്രവര്‍ത്തനം വളരെ രഹസ്യമായി ചെയ്യുന്നത്. ഇതുവരെ നാലുതവണ ഇദ്ദേഹം മുടി ദാനം ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ വന്നാല്‍ മൂന്നാമതൊരാളെ അറിയിക്കാതെ തന്റെ കയ്യിലുള്ള പണം വെച്ച് ഇദ്ദേഹം സഹായിക്കാറുണ്ട്. തന്റെ ഈ പ്രവൃത്തിയില്‍ ദൈവത്തിന്റെ അനുഗ്രഹം മാത്രമേ ഇദ്ദേഹം പ്രതീക്ഷിക്കുന്നുള്ളു. അതിനാല്‍ പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതില്‍ താല്‍പര്യമില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സമ്മതമില്ലാതെയാണ് കുന്ദമംഗലം ന്യൂസ് ഈ വാര്‍ത്ത നല്‍കുന്നത്.