നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ നാഷണൽ സർവീസ് സ്‌കീം കാമ്പസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. എൻഐടി കാലിക്കറ്റിൽ ജോലി ചെയ്യുന്ന അധ്യാപക, അനധ്യാപക ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥർ ക്കുമായാണ് ക്യാമ്പ് നടത്തിയത്.
ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, ഓർത്തോപീഡിക്, ഡെർമറ്റോളജി വിഭാഗങ്ങളിലെ 15 വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ചെക്കപ്പ് നടത്തിയത്. 200-ലധികം പേർക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു.
തങ്ങളുടെ കാമ്പസിൽ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം എന്ന് എൻഎസ്എസ് സ്റ്റുഡന്റ് കോർഡിനേറ്ററായ മർവാൻ സലീം പറഞ്ഞു.
കെ എം സി ടി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും പിന്തുണയോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അധ്യാപക കോ-ഓർഡിനേറ്റർമാരായ ഡോ.റെജു ജോർജ്ജ് മാത്യു, ഡോ. പ്രവീൺ കുമാർ ജി, ഡോ. ലിന്റു രാജൻ, ഡോ. അനന്ത സിങ് ടി.എസ് എന്നിവരും കെ എം സി ടി യിൽ ഡോക്ടർമാരായ ഡോ. അജ്മൽ നൂർ മുഹമ്മദ്, ഡോ. വിഷ്ണു എം. ആർ. എന്നിവരും പരിപാടികൾ ഏകോപിപ്പിച്ചു.