വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തിലേറ്റ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചത്. ഇതോടെ ഹേമചന്ദ്രന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.
റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെ വനത്തില്‍ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിലാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത്.
ശരീരത്തില്‍ ഏറ്റ മര്‍ദനമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്ന മുഖ്യപ്രതി നൗഷാദിന്റെ വാദങ്ങള്‍ പൂര്‍ണമായി തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്.
നിലവില്‍ ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. DNA പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമേ കൊല്ലപ്പെട്ടത് ഹേമ ചന്ദ്രന്‍ ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ.
രണ്ടുദിവസത്തിനകം DNA പരിശോധന ഫലം പുറത്തുവരും എന്നാണ് പൊലീസ് അന്വേഷണസംഘം നല്‍കുന്ന സൂചന. ഒന്നാംപ്രതിയായ നൗഷാദിനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തേക്കും.

