Kerala National News

പൊതുപ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവ്; ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി

ഡൽഹി: കേരളത്തിന്റെ വികസനത്തിനും പൊതുപ്രവർത്തനത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവിനെയാണ് നഷ്ടമായതെന്ന് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെയും പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

‘കേരളത്തിന്റെ വികസനത്തിനും പൊതുപ്രവർത്തനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ഞങ്ങൾ രണ്ട് പേരും മുഖ്യമന്ത്രിമാരായിരുന്നപ്പോഴും പിന്നീട് ഞാൻ ഡൽഹിയിലേക്ക് മാറിയപ്പോഴും ഞങ്ങൾ തമ്മിലുണ്ടായിരുന്ന ഇടപെടലുകൾ ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി’ നേരുന്നു എന്ന് മോദി ട്വീറ്റ് ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!