Kerala

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ അനുശോചനം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗം ഏറെ വേദനപ്പിക്കുന്നതാണ്. ലാളിത്യത്തിന്റെയും ജനകീയതയുടെയും പ്രതീകമായിരുന്നു അദേഹം. സംസ്ഥാനത്തിന്റെ പുരോഗതിക്കായി നിരന്തരം അധ്വാനിച്ച ഊർജ്ജസ്വലനായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹവുമായി എനിക്ക് ദീർഘകാലത്തെ ഗാഢബന്ധമാണ് ഉണ്ടായിരുന്നത്.

ഞങ്ങളുടെ പ്രവർത്തനങ്ങളുമായി രാഷ്ട്രീയ നേതാവെന്ന നിലയിലും ഭരണകർത്താവ് എന്ന നിലയിലും അദ്ദേഹം അങ്ങേയറ്റം സഹകരിച്ചു. എന്റെ കേരള യാത്ര, മർകസ് നോളജ് സിറ്റി ശിലാസ്ഥാപനം, മർകസ് സമ്മേളനം തുടങ്ങിയ അനേകം സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ സാന്നിധ്യവും സഹകരണവും എടുത്തുപറയേണ്ടതാണ്. മത ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിക്കുതകുന്ന പദ്ധതികളും ആവശ്യങ്ങളും ഞങ്ങൾ ഉന്നയിക്കുമ്പോൾ അദ്ദേഹം ഗൗരവപൂർവ്വം കേൾക്കുകയും പരിഗണിക്കുകയും ചെയ്തു.

ഇപ്പോൾ മലേഷ്യയിലായതിനാൽ അദ്ദേഹത്തിന്റെ വസതി സന്ദർശിച്ച് നേരിട്ട് അനുശോചനം അറിയിക്കാൻ സാധിക്കാതെ വരുന്നു. ആദരണീയനായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഹ്യദയപൂർവ്വം അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ കുടുബാംഗങ്ങളുടെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!