Entertainment News

കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ പുരസ്‌കാരം ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകോര്‍നോയ്ക്ക്

കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ പുരസ്‌കാരം ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകോര്‍നോയ്ക്ക്. ടിറ്റാനെ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. കാനിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു വനിതയ്ക്ക് പാം ഡി ഓർ പുരസ്‌കാരം ലഭിക്കുന്നത്.1993 ൽ, ദി പിയാനോ എന്ന ചിത്രത്തിലൂടെ ജെയ്ന്‍ ക്യാംപെയ്നാണ് ഈ പുരസ്‌കാരം കൈവരിച്ച ആദ്യ വനിത.

ഫ്രഞ്ച് ചിത്രമായ അനറ്റേയിലൂടെ ലിയോ കാരക്‌സ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. വേഴ്സ്റ്റ് പേഴ്സണ്‍ ഇന്‍ ദ വേള്‍ഡ് എന്ന നോര്‍വീജിയന്‍ ചിത്രത്തിലൂടെ റെനറ്റ് റീന്‍സ്വ് മികച്ച നടിയും ആസ്ട്രേലിയന്‍ ചിത്രമായ നിട്രാമിലൂടെ കലേബ് ലാന്‍ഡ്രി ജോൺസ് മികച്ച നടനുമായി തെരഞ്ഞെടുക്കപ്പെട്ടു

2021 കാനിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രിക്സ് പുരസ്‌കാരം ഇറാനില്‍ നിന്നും ഫിന്‍ലന്റില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു. അഷ്ഗര്‍ ഫര്‍ഹാദിയുടെ എ ഹീറോ ജൂഹോ കുവോസ്മാനേന്റെ കംപാര്‍ട്ട്മെന്റ് 6 എന്നീ ചിത്രങ്ങളാണ് ഗ്രാന്‍ഡ് പ്രിക്സ് നേടിയത്.
ജപ്പാന്‍ ചിത്രമായ ഡ്രൈവ് മൈ കാറിന് തിരക്കഥയൊരുക്കിയ ഹമാഗുചി റൂസുകേയും തമകാസ് ഒയുമാണ് മികച്ച തിരക്കഥാകൃത്തുക്കള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!