Entertainment News

സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും; കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയ ശേഷം മാത്രം ചിത്രീകരണം

സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും. ചിത്രീകരണം തുടങ്ങിയ സിനിമകൾ നിർത്തിവെക്കണമെന്നാണ് സംഘടനകളുടെ നിര്‍ദേശം. നിർമാതാക്കളുടെ സംഘടനയും ഫെഫ്കയുമാണ് നിർദേശം നൽകിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരണം നടത്താനുള്ള മാർഗനിർദേശം തയ്യാറാക്കുന്നത് വരെ ഷൂട്ടിംഗ് നിർത്തിവെക്കും.

അതേസമയം, അയൽ സംസ്ഥാനങ്ങളിലേക്ക് ചീത്രീകരണം മാറ്റാൻ തീരുമാനിച്ച അഞ്ചു സിനിമകളുടെ ഷൂട്ടിംഗും വരും ദിവസങ്ങളിൽ കേരളത്തിൽ തുടങ്ങാനാണ് ആലോചന.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമ ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ നിന്ന് കേരളത്തിലേക്ക് മാറ്റാനും തീരുമാനമായി. ജിത്തു ജോസഫിന്‍റെ പുതിയ സിനിമയുടെ ഷൂട്ടിംഗും കേരളത്തിലായിരിക്കും.
ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകാത്തതിനെ തുടർന്നാണ് മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തിൽ നിന്നും അയൽസംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സിനിമ സംഘടനകൾ തീരുമാനിച്ചത്. എന്നാല്‍ കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ സംസ്ഥാനസര്‍ക്കാ‍ര്‍ സിനിമാഷൂട്ടിങ് അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രീകരണം കേരളത്തിലേക്ക് മാറ്റാന്‍ തീരുമാനമായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!