വൈപ്പിനില്‍ വനിത ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. മനു, അജിന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ രണ്ടുപേരും ജയയെ മര്‍ദ്ദിച്ചു എന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ഇനി രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. ജയയുടെ ബന്ധു ഇവര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു.
വൈപ്പിന്‍ പത്താംകുളങ്ങര സ്വദേശി ജയയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ജയയുടെ ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തു.