Kerala News

5,000 കുടുംബശ്രീ പ്രവർത്തകർ അവയവദാനത്തിലേക്ക്

കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ അവയവ ദാനത്തിന് സമ്മതപത്രം നൽകാനൊരുങ്ങി 5,000 കുടുംബശ്രീ അംഗങ്ങൾ. മരണാനന്തര അവയവദാന സമതപത്രം സ്വാതന്ത്ര്യദിനത്തിൽ നൽകാനാണ് പ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇതിൻ്റ ഭാഗമായി വിപുലമായ ബോധവൽകരണ പരിപാടിയാണ് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

ആദ്യ ഘട്ടമായി സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, ഫെസിലിറ്റേറ്റർമാർ എന്നിവർക്കുള്ള ക്ലാസ് അവിടനല്ലൂർ എൽ.പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്നേഹസ്പർശം കോ-ഓർഡിനേറ്റർ ശ്രീരാജ് ബോധ വൽകരണ ക്ലാസെടുത്തു.

മുഴുവൻ വാർഡുകളിലും ഇതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പഞ്ചായത്തിലെ കൂടുതൽ ആളുകൾ അവയവദാനത്തിന് സമ്മതം അറിയിക്കുമെന്നാണ് കരുതുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സമ്പൂർണ അവയവദാന പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായുള്ള പ്രവർത്തനങ്ങൾ ഭാവിയിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ വിലാസിനി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടി വിജയിപ്പിക്കാൻ സി.ഡി.എസ് ചെയർപേഴ്സൺ ഷീന യു.എം കൺവീനറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് ചെയർമാനും സി.കെ വിനോദൻ മാസ്റ്റർ കോർഡിനേറ്ററുമായി സംഘാടക സമിതി രൂപീകരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!