Kerala News

വീടിന് സമീപത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിന് ക്രൂരമര്‍ദനം,വാർത്ത നൽകിയതിനെതിരെ ജനശബ്ദത്തിനും കുന്ദമംഗലം ന്യുസിനുമെതിരെ ഭീഷണി,പരാതി നൽകി

വെണ്ണക്കാട് തൂക്കുപാലത്തിന് സമീപത്തിരുന്ന് ലഹരി ഉപയോഗിക്കുകയായിരുന്ന യുവാക്കളെ വിലക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തതിന് പ്രവാസിയായ യുവാവിനെ മർദിച്ച വാർത്ത കഴിഞ്ഞ ദിവസം ജനശബ്ദവും കുന്ദമംഗലം ന്യുസും നൽകിയിരുന്നു.ഇതേ തുടർന്ന് തുടർച്ചയായ രണ്ട് തവണ പ്രതികളുടെ ഭാഗത്ത് നിന്നും ന്യുസ് പോർട്ടലുകളുടെ ചീഫ് എഡിറ്ററുടെ ഫോണിലേക്ക് ഭീഷണി ലഭിച്ചതിനെ തുടർന്ന് കുന്ദമംഗലം സ്റ്റേഷനിൽ പരാതി നൽകി.കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ അഷറഫിനാണ് പരാതി നൽകിയത്.കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് ഭീഷണി ലഭിച്ചതിനെ ത്തുടർന്ന് കുന്ദമംഗലം സ്റ്റേഷനിൽ അറിയിക്കുകയും തുടർന്ന് വാണിങ് നൽകിയിരുന്നെങ്കിലും ഇന്നും ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും ഫോണിലൂടെ ഭീഷണിപെടുത്തുകയായിരുന്നു തുടർന്നാണ് നിയമനടപടികളിലേക്ക് കടന്നത്.വിഷയത്തിൽ വേണ്ട കർശന നടപടി കൈക്കൊള്ളുമെന്ന് എസ് ഐ അറിയിച്ചു.ഇത്തരക്കാരെ നിയമത്തിന് മുന്നിൽ എത്രയും പെട്ടന്ന് തന്നെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു .

ബുധനാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത് പിതാവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഷാഫി വെണ്ണക്കാട് തൂക്കുപാലത്തിന് സമീപം ലഹരി ഉപയോഗിക്കുകയായിരുന്ന യുവാക്കളെ ലഹരി ഉപയോഗിക്കുന്നത് വിലക്കുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് അവരെ പറഞ്ഞു വിടുകയും ചെയ്തു. രാത്രി 8.30യോടെ ആരാമ്പ്രം അങ്ങാടിയിലേക്ക് മരുന്നു വാങ്ങാന്‍ പോയ ഷാഫിയെ ബൈക്കുകളില്‍ എത്തിയ ഏഴ് പേര്‍ ബൈക്കിന്റെ ചാവി കൊണ്ട് ആക്രമിക്കുകയായിരുന്നു. നെറ്റിയിലും കണ്ണിനും പരിക്കേറ്റ ഇദ്ദേഹത്തെ കിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു ആറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!