കെപിസിസി പ്രസിഡണ്ട് കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി. കണ്ണൂരിലെ നാടാലിലെ വീടിന് സായുധ പൊലീസ് കാവൽ ഏർപ്പെടുത്തി. സുധാകരന്‍റെ യാത്രയിൽ സായുധ പൊലീസിൻ്റെ അകമ്പടിയും ഉണ്ടാകും. സുധാകരന് നേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുളള നേതാക്കളുടെ വീടിന് നേരെ ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജൻസ് വിവരം ലഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെയും കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരന് വീണ്ടും സുരക്ഷ വർധിപ്പിച്ചത്.