കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഞായര്‍,തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ വ്യാപാരികളുടെ കോവിഡ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കോവിഡ് മുക്ത ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിന്റെ ഭാഗമായി ശനിയാഴ്ച്ച നടത്താനിരുന്ന ടെസ്റ്റ് പിന്നീട് വ്യാപാരികളുടെ സൗകര്യം കണക്കിലെടുത്ത് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്തിന്റെയും ആര്യോഗ്യ കേന്ദ്രത്തിന്റെയും സംയക്ത ആഭിമുഖ്യത്തിലാവും കോവിഡ് പരിശോധന നടക്കുക. കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് രാവിലെ 10 മണി മുതല്‍ പരിശോധനാ നടപടികള്‍ നടക്കുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.
രജിസ്ട്രേഷന് പുതുക്കലും ഫിറ്റ്നസ് പരിശോധനയും നിര്‍ത്തിവെച്ചു
ജൂണ്‍ 21ന് ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്ന വാഹന രജിസ്ട്രേഷന് പുതുക്കലും ഫിറ്റ്നസ് പരിശോധനയും സാങ്കേതിക കാരണങ്ങളാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി ആര്.ടി.ഒ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അഡ്ഹോക് വ്യവസ്ഥയില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് നിയമനം
വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നിലവിലുള്ള രണ്ട് ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ്മാരുടെ ഒഴിവിലേക്ക് അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത – സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്സിലറി നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സ് പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 21ന് രാവിലെ 10 മണിക്ക് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9847495311, 9539597573.
വാഹന ടെണ്ടര്‍
പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷന് സീനിയര്‍ സൂപ്രണ്ട് ഓഫീസ് പരിധിയിലെ ആര്‍എംഎസ്- ഐഐഎം ക്യാമ്പസില്‍ മെയില്‍ മോട്ടോര്‍ സര്‍വ്വീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കുന്നതിന് നാലു ചക്ര വാഹന ഉടമകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകാന്‍ പാടില്ല. അവസാന തീയതി ജൂലൈ മൂന്ന്. വിശദവിവരം വെസ്റ്റ് ഹില്ലിലെ പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷന് സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ ലഭിക്കും.