Trending

കടുവയെപ്പിടിക്കാനെത്തിയ കുങ്കിയാന ഇടഞ്ഞു; പാപ്പാന്കഴുത്തിന് പരിക്ക്

മലപ്പുറത്ത് കടുവയെപ്പിടിക്കാനെത്തിയ കുങ്കിയാന ഇടഞ്ഞു.പാപ്പാന്കഴുത്തിന് പരിക്കേറ്റു.വയനാട് മുത്തങ്ങയിൽ നിന്നെത്തിച്ച കുഞ്ചു എന്ന കുങ്കിയാനയാണ് പാപ്പാൻ ചന്തുവിനെ എടുത്തെറിഞ്ഞത്. കഴുത്തിന് പരിക്കേറ്റ പാപ്പാനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 9.30-ഓടെയായിരുന്നു സംഭവം. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ രണ്ട് കുങ്കിയാനകളെയായിരുന്നു ദൗത്യത്തിനായി വനംവകുപ്പ് മുത്തങ്ങയിൽനിന്ന് എത്തിച്ചത്. കടുവാ ദൗത്യം നടക്കുന്നതിന് ഒരു കിലോമീറ്ററോളം അകലെയുള്ള പാറശ്ശേരി സർക്കാർ സ്കൂളിലാണ് ആനകളെ തളച്ചിരുന്നത്.തളച്ച ആനകളെ മാറ്റി തളയ്ക്കുന്ന പതിവുണ്ടായിരുന്നു. പാപ്പാൻ ഇതിനായി ശ്രമിക്കുന്നതിനിടെ കുഞ്ചു ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു. പാപ്പാനെ കൊമ്പിൽ തോണ്ടിയെടുത്ത് വലിച്ചെറിയുകയായിരുന്നുവെന്നാണ് വിവരം.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!