പി.എഫ് – ഇ.എസ്.ഐ അദാലത്ത് 27ന്
തൊഴിലാളികള്‍, തൊഴിലുടമകള്‍ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും ഇ എസ് ഐ കോര്‍പറേഷനും ചേര്‍ന്നു നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് മെയ് 27 നു ഇ എസ്. ഐ. കോര്‍പ്പറേഷന്റെ അടിമാലി ബ്രാഞ്ച് ഓഫീസില്‍ വച്ചു നടക്കും.
രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വിശദമായ പരാതി മൂന്നാര്‍ പി. എഫ്. ഓഫീസില്‍ നേരിട്ടോ, തപാലിലോ, അസിസ്റ്റന്റ് പി. എഫ്. കമ്മീഷണര്‍, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന വിലാസത്തിലോ do.munnar@epfindia.gov.in എന്ന ഇ മെയിലിലോ ലഭ്യമാക്കേണ്ടതാണ്. പി.എഫ് പരാതികളില്‍ പി. എഫ്. നമ്പര്‍, യു.എ.എന്‍, പി.പി. ഓ. നമ്പര്‍, എസ്റ്റാബ്ലിഷ്‌മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്തിരിക്കണം.
ഇ.എസ്.ഐ പരാതികള്‍ ബ്രാഞ്ച് മാനേജര്‍, ഇ.എസ്.ഐ കോര്‍പ്പറേഷന്‍, ഫാത്തിമ മാതാ നഗര്‍ അടിമാലി,പിന്‍-685561 എന്ന വിലാസത്തിലോ dcbo-munnar.ke@esic.nic.in , bo-thodpuzha.kerala@esic.gov.in എന്ന ഇ മെയിലിലോ അയയ്ക്കാം.ഇ.എസ്.ഐ പരാതികളില്‍ ഇ.എസ്.ഐ നമ്പര്‍,മൊബൈല്‍ നമ്പര്‍ ,ജോലി ചെയുന്ന സ്ഥാപനത്തിന്റെ പേര് എന്നിവയും ചേര്‍ത്തിരിക്കണം.
പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9847731711 (പി.എഫ്), 8921247470, 9497401056 (ഇ എസ് ഐ).
ജൈവവൈവിധ്യ പഠനോല്‍സവത്തിന് മെയ് 20 തുടക്കം.
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി മൂന്ന് ദിവസത്തെ ജൈവവൈവിധ്യ പഠനോല്‍സവം നടത്തുന്നു. മെയ് 20 മുതല്‍ 22 വരെ അടിമാലിയിലും മൂന്നാറിലുമായാണ് പരിപാടി സംഘടിപ്പിക്കുക. ഹരിതകേരളമിഷന് കീഴിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് ജില്ലാതല ക്വിസ് മല്‍സരത്തിലൂടെ തെരഞ്ഞെടുത്ത 60 കുട്ടികളാണ് പഠനോല്‍സവത്തില്‍ പങ്കെടുക്കുക. ലോക ജൈവവൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠന ക്യാമ്പ്. ജൈവവൈവിധ്യവും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും മുന്‍നിര്‍ത്തി ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പുകള്‍ എല്ലാ വര്‍ഷവും വേനലവധിക്കാലത്ത് സംഘടിപ്പിക്കുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍ പേഴ്‌സണുമായ ഡോ. ടി.എന്‍. സീമ അറിയിച്ചു.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം
പഠന,താമസ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും
പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പ്ലസ് വണ്‍ ഹുമാനിറ്റീസ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. എസ്.എസ്.എല്‍.സി പരീക്ഷക്ക് ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികള്‍ക്കുള്ള പഠന,താമസ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. ലൈബ്രറി, കളിസ്ഥലം, സ്മാര്‍ട്ട് ക്ലാസ് റൂം , ഹോസ്റ്റല്‍ തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.
നിര്‍ദിഷ്ട ഫോമില്‍ അപേക്ഷകള്‍ തയ്യാറാക്കി പത്താം ക്ലാസ്സ് മാര്‍ക്ക് ലിസ്റ്റ് , പകര്‍പ്പ്, ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ടോ, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഇടുക്കി -പൈനാവ് പി.ഒ എന്ന വിലാസത്തിലോ , mrsiukkl@gmailLcom എന്ന ഇ-മെയില്‍ മുഖാന്തിരമോ, ബന്ധപ്പെട്ട റ്റി .ഇ.ഒ ഓഫീസ് മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് 6282930750, 9446016907 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 30
കെ-റെറ ബോധവല്‍ക്കരണ പരിപാടി ഇന്ന് (ശനി)
കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ), റിയല്‍ എസ്റ്റേറ്റ് (ഫ്ളാറ്റ്, വില്ല, പ്ലോട്ട്) ഡെവലപ്പര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടി ഇന്ന് (മെയ് 18). കോഴിക്കോട് ഗേറ്റ് വേ ഹോട്ടലില്‍ രാവിലെ 10 നാണ് പരിപാടി. കെ-റെറ ചെയര്‍മാന്‍ പി എച്ച് കുര്യന്‍ നയിക്കുന്ന സെഷനില്‍ മെമ്പര്‍മാരായ പ്രീത പി മേനോന്‍, റിട്ട ഡിജിപി ഡോ. ബി സന്ധ്യ എന്നിവര്‍ പങ്കെടുക്കും. ഫോണ്‍: 9846780040, 7306389945.
വാഹന ഗതാഗത നിയന്ത്രണം
ഓമശ്ശേരി- തോട്ടത്തിന്‍കടവ്- തിരുവമ്പാടി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (മെയ് 20) മുതല്‍ പണി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്ത്) വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഓമശ്ശേരി ഭാഗത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഓമശ്ശേരി അഗസ്ത്യമുഴി വഴിയും തിരിച്ചും പോകണം.
ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ്
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് (Honours) കോഴ്‌സിന്റെ 2024-28 ബാച്ചിലേക്ക് പ്ലസ്ടു പാസ്സായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും www.cfrdkerala.in, www.supplycokerala.com സന്ദര്‍ശിക്കുക. ഫോണ്‍: 0468-2961144.