ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഷാള്‍ കഴുത്തില്‍ മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്ത് ഭര്‍ത്താവ്. യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ പലതവണ വഴക്കുണ്ടായതായി പൊലീസ് പറയുന്നു. കൊലപാതക ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായാണ് റിപ്പോര്‍ട്ട്.
ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ തന്റെ മടിയില്‍ കിടത്തി യുവാവ് സെല്‍ഫിയെടുക്കുകയും, തുടര്‍ന്ന് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നാലെ സംഭവസ്ഥലത്ത് എത്തിയ ബന്ധുക്കള്‍ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ദമ്പതികളെയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.