Kerala News

ഇനി ഡൽഹിയിൽ; സുപ്രീം കോടതി അഭിഭാഷകയായി എൻറോൾ ചെയ്ത് ബിന്ദു അമ്മിണി

കേരളം വിട്ട് ഡൽഹിയിൽ ചേക്കേറി ബിന്ദു അമ്മിണി. സുപ്രീം കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തതായി ബിന്ദു അമ്മിണി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു.

മുതിർന്ന അഭിഭാഷകനായ മനോജ് സെൽവന്റെ ഓഫീസാണ് ഇനി ബിന്ദുവിന്റെ പ്രവർത്തന മേഖല. 2011 ഫെബ്രുവരിയിൽ അഭിഭാഷകയായി കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്തെങ്കിലും 2013 ലാണ് ബിന്ദു അമ്മിണി ആക്റ്റീവ് പ്രാക്ടീസ് തുടങ്ങിയത്. 2014 മുതൽ കൂടുതൽ ശ്രദ്ധ അധ്യാപനത്തിൽ ആയിരുന്നു സ്ഥിരമദ്ധ്യാപക അല്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യുന്നതിന് നിയമ പരമായ തടസ്സം ഒന്നും ഇല്ലാതിരുന്നത്കൊണ്ട് എൻറോൾമെന്റ് നിലനിർത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തു.

ഏപ്രിൽ 29നാണ് ബിന്ദു അമ്മിണി കേരളം വിട്ടുപോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിക്കുന്നത്. പ്രിവിലേജുകളിൽ കഴിയുന്നവർക്കു സുരക്ഷിതമാണ് കേരളമെന്നും തന്നെ പോലെ ഉള്ളവർക്ക് എവിടെ ആയാലും ഒരേ പോലെയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ആ പോസ്റ്റ് അവസാനിച്ചിരുന്നത്.

ശബരിമല യുവതീ പ്രവേശന വിധിക്ക് പിന്നാലെ സന്നിധാനത്തെത്തിയ ബിന്ദു അമ്മിണിക്കെതിരെ പല തവണ ആക്രമണങ്ങൾ നടന്നിരുന്നു. സൈബർ ഇടങ്ങളിലെ അസഭ്യവർഷത്തിന് പുറമെ നിരത്തുകളിലും പലവിധ ആക്രമണങ്ങളും നേരിട്ട വ്യക്തിയാണ് ബിന്ദു അമ്മിണി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!