തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫിനെതിരെ പരാതി നല്‍കി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബോക്‌സോ കളമശ്ശേരി. യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നല്‍കുമെന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി. കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസിന്റെ പേരിലായിരുന്നു പ്രഖ്യാപനം.
കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25001രൂപ കൊടുക്കുമെന്നുള്ള കാര്‍ഡ് സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണിതെന്നാണ് ബോസ്‌കോയുടെ പരാതി. ഉമ തോമസിനെതിരെ പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് പരാതി നല്‍കിയത്. ഉമയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാണ് ബോക്‌സോയുടെ ആവശ്യം.