പ്രാദേശിക കണ്ടെയ്ൻമെന്റ് സോണുകളും, കൂടുതൽ പരിശോധനകളും, ശരിയായതും പൂർണ്ണവുമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതുമാണ് കോവിഡ് വൈറസിനെതിരായ ആയുധങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കുറയുമ്പോഴും കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.നിലവിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംവദിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തെ എല്ലാ ജില്ലകളിലെയും ആശുപത്രികളിൽ പിഎം-കെയേഴ്സ് ഫണ്ട് വഴി ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നുണ്ടെന്നും ഇതിനകം തന്നെ പല ആശുപത്രികളിലും പ്ലാന്റുകളുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

