Local

ഭക്ഷ്യകിറ്റ് വിതരണവും വിഭവസമാഹാരവും നടന്നു

പാലോറ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റിന്റെ 200 ൽ പരം വീടുകൾക്ക് ഭക്ഷ്യകിറ്റ് വിതരണം

കുന്ദമംഗലം:പാലോറ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പിലാശ്ശേരി പ്രദേശത്തെ ലോക്ക് ഡൗൺ കാരണം പ്രയാസമനുഭവിക്കുന്ന 200ൽ പരം കുടുംബങ്ങളുടെ വീട്ടിൽ ഭക്ഷ്യകിറ്റ് എത്തിച്ച് നൽകി , ട്രസ്റ്റ് ട്രഷറർ പാലോറമ്മൽ മുഹമ്മദ് വിതരണോദ്‌ഘാടനം നിർവഹിച്ചു.പാലോറമ്മൽ മോയിൻകുട്ടി,സലീം പി,ജിൻഷാദലി എന്നിവരുടെ ആഭിമുഖ്യത്തിലാണ് വിതരണം നടത്തിയത്, വിഷുവിന് പ്രദേശത്തെ 100 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും പാലോറ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. ചടങ്ങിൽ അജാസ് എൻകെ, നസീൽ പി, ഷഹൽ പി തുടങ്ങിയവർ പങ്കെടുത്തു.

അതിജീവനം’ വിഭവ സമാഹരണ പദ്ധതി ഉത്ഘാടനം ചെയ്തു


കോഴിക്കോട് :കലാ ലീഗ് സ്റ്റേറ്റ് കമ്മറ്റി യുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ മൂലം അവശത അനുഭവിക്കുന്ന വീടുകളിൽ ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നതിന്റെ ഭാഗമായുള്ള ‘അതിജീവനം’ പദ്ധതിയിലേക്കുള്ള വിഭവ സമാഹരണം സ്റ്റേറ്റ് പ്രസിഡന്റ് തൽഹത്ത് കുന്ദമംഗലം ഉത്ഘാടനം ചെയ്തു .
ഇതിലേക്ക് ലഭിച്ച ആദ്യ വിഭവം ജനറൽ സെക്രെട്ടറി ബഷീർ പന്തീർപാടം , വൈസ് പ്രസിഡന്റ് കെ.വി കുഞ്ഞാതു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി .ടി എം സി അബൂബക്കർ ,സ്റ്റീഫൻ കാസർകോഡ് , ത്രേസ്യ വർഗീസ് കോട്ടയം ,സി എച്ച് കരീം , അബ്ദു പുതുപ്പാടി ,സിസി ജോൺ , പികെ അബ്ദുല്ലക്കോയ , ഖമറു എരഞ്ഞോളി ,കുഞ്ചാക്കോ വയനാട് ,ശിഹാബുദ്ധീൻ കിഴിശ്ശേരി തുടങ്ങിയവർ ഓൺലൈനിൽ ആശംസകൾ അറിയിച്ചു

റംസാൻ -കൊറോണ കിറ്റ് വിതരണം ചെയ്തു
ചെലവൂർ:ചെലവൂർ വോയിസ്‌ വാട്‌സ് ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റംസാൻ -കൊറോണ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. ചെലവൂർ പ്രദേശത്തുള്ള 100ഓളം നിർധരരായ കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. രണ്ടാഴച മുമ്പാണ് ഒരു പറ്റം യുവാക്കൾ ഈ വാട്‌സ് ആപ്പ് ഗ്രൂപ്പിന് രൂപം നൽകിയത്. TT നിസാർ, A ശംസുദ്ധീൻ, AM ഷംസു ഗുരുക്കൾ, മുഹമ്മദ്‌ V, സിദ്ധീഖ് V, മുജീബ് K, അഷ്‌റഫ്‌ K, അമീൻ N തുടങ്ങിയവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!