International

ലോകത്ത് കോവിഡ്19 വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 48ലക്ഷം കടന്നു

ലോകത്ത് കോവിഡ്19 വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 48ലക്ഷം കടന്നു. നിലവില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,16,516 ആയി. 18 ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗവിമുക്തരായത്. രോഗികളില്‍ 44,817 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.81 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

ഇന്നലെ മാത്രം ലോകമാകമാനം 3618 പേരാണ് മരിച്ചത്. 82,257 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്കയില്‍ 865 പേരാണ് ഇന്നലെ മരിച്ചത്. യുഎസ്സില്‍ 15.27 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 90,000 കടന്നു. രോഗം സ്ഥിരീകരിച്ചത് 19,891 പേര്‍ക്കാണ്.

റഷ്യയില്‍ ഇതുവരെ 2.82ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. സ്‌പെയിന്‍ -2.78 ലക്ഷം, യുകെ- 2.45 ലക്ഷം, ബ്രസീല്‍- 2.41 ലക്ഷം ഇറ്റലി -2.25 ലക്ഷം, ഫ്രാന്‍സ് -1.80 ലക്ഷം, എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!