Trending

ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; വർണാഭമായി മർകസ് അലിഫ് ഡേ

കോഴിക്കോട്: അറിവിന്റെയും അക്ഷരങ്ങളുടെയും കേന്ദ്രമായ മർകസിൽ അലിഫക്ഷരം കുറിക്കാൻ ഒത്തുകൂടി നവാഗത വിദ്യാർഥികൾ. ഇസ്‌ലാമിക പാഠശാലകളും മദ്റസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി മർകസിൽ സംഘടിപ്പിച്ച അലിഫ് ഡേ വിദ്യാരംഭം വർണാഭമായി. ചടങ്ങുകൾക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. പ്രാഥമിക വിഭ്യാഭ്യാസം മനുഷ്യന്റെ ഭാവിയിൽ ചെലുത്തുന്ന പങ്കു വലുതാണെന്നും അതിനാൽ മതിയായ ശ്രദ്ധയും പ്രാധാന്യവും നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരെയും രക്ഷിതാക്കളെയും നിരീക്ഷിച്ചാണ് കുട്ടികൾ വളരുക. മാതൃകാപൂർവമായിരിക്കണം ഇവരുടെ ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി മുന്നൂറോളം വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തു.

രാവിലെ എട്ടു മുതൽ പതിനൊന്ന് വരെ നടന്ന പരിപാടി മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാർഥന നിർവഹിച്ചു. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഫഖി, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹസൈനാർ മുസ്‌ലിയാർ വള്ളിക്കുന്ന്, സി. പി ശാഫി സഖാഫി നേതൃത്വം നൽകി. അക്ബർ ബാദുഷ സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, സി. പി ഉബൈദുല്ല സഖാഫി, വി. എം റശീദ് സഖാഫി, അബൂബക്കർ സഖാഫി പന്നൂർ, ഉനൈസ് മുഹമ്മദ്, ഷമീം കെ. കെ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!