National News

ഇന്നലെ ഡൽഹിക്ക് തിരിച്ചു; മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന് മകൻ

ഇന്നലെ ഡൽഹിക്ക് പുറപ്പെട്ട മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന് മകൻ സുഭ്രഗ്ഷു റോയ്. ഇന്നലെ വൈകുന്നേരം ഡൽഹിക്ക് തിരിച്ച അച്ഛനെ കുറിച്ച്‌ പിന്നീട് യാതൊരു വിവരവും ഇല്ലെന്ന് മകനെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.

പിതാവിനെ ബന്ധപെടാൻ ഇത് വരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ യാതൊരു വിവരവുമില്ലെന്നും മകൻ പറഞ്ഞു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകുന്നേരം ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട മുകുൾ റോയ്, രാത്രി 9 മണിയോടെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
മുകൾ റോയിയെ കാണാതായതിനെ പിന്നാലെ സുഭ്രഗ്ഷു റോയ് വിമനാനത്താവളത്തിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ ഇതുവരെ ഇതുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

ഭാര്യയുടെ മരണ ശേഷം മുകുൾ റോയിക്ക് ശാരീരികാസ്വാസ്ഥ്യംനേരിട്ടിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തൃണമൂൽ കോൺഗ്രസിലെ സ്ഥാപക നേതാവും മുൻ റെയിൽവേ മന്ത്രിയുമായിരുന്ന മുകുൾ റോയ് 2017-ൽ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. എന്നാൽ, 2021-ൽ അദ്ദേഹം വീണ്ടും തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!