പാലക്കാട് ഇരട്ട കൊലപാതകത്തിൽ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രണ്ട് വർഗീയ ശക്തികൾക്ക് വാളുകൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നതും അതുകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 50 ലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. ആലപ്പുഴയില്‍ നടന്ന കൊലപാതക പരമ്പരകളുടെ അതേരീതിയിലാണ് പാലക്കാടും ഉണ്ടായത്. ഇതില്‍ നിന്നൊന്നും പാഠം പഠിക്കാന്‍ കേരള പോലീസ് തയ്യാറാവുന്നില്ല. കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞു. വര്‍ഗീയത പ്രോത്സാഹിപ്പിച്ച ചരിത്രമാണ് കേരളത്തിലെ സിപിഎമ്മിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
പൊലീസ് വിചാരിച്ചാൽ ഇതൊന്നും തടയാൻ പറ്റില്ലെന്ന് ഒരു മന്ത്രി തന്നെ പറയുന്നു. സംസ്ഥാന ഭരണത്തിന്റെ യഥാർത്ഥ സ്ഥിതി ഇതാണെന്നും രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് ചോര കാണുന്ന രീതിയിലേക്ക് കേരളം മാറിയെന്നും ചെന്നിത്തല പറഞ്ഞു.