ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. എ. വിജയരാഘവന്‍ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗമായതോടെയാണ് ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായി പരിഗണിച്ചത്.ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇ പി ജയരാജൻ.പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആകുമെന്നും റിപ്പോര്‍ട്ടുണ്ട്.
ജയരാജനൊപ്പം എ.കെ. ബാലന്റെ പേരും പാര്‍ട്ടി പരിഗണിനയിലുണ്ടായിരുന്നു.മുമ്പ് വി.എസ്. അച്യുതാനന്ദന്‍ എല്‍.ഡി.എഫ് കണ്‍വീനറായിരുന്ന കാലത്ത് പോളിറ്റ് ബ്യൂറോ അംഗമായിരുന്നു. എന്നാല്‍ എ. വിജയരാഘവന് ദല്‍ഹിയില്‍ മറ്റു ചുമതലകളുള്ളതിനാല്‍ മുന്നണി കണ്‍വീനര്‍ സ്ഥാനം ജയരാജന് നല്‍കുന്നത്.