പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ക്കൊലപാതകത്തിൽ സംശയിക്കുന്നവരുടെ മുപ്പതിലധികം ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ വിളി രേഖകൾ പരിശോധിച്ച് പ്രതികളെലേക്കെത്താനാണ് പൊലീസിന്റെ ശ്രമം. പിടിച്ചെടുത്ത ഫോണുകൾ സൈബർ സെല്ലിന് കൈമാറി.നിലവില്‍ നാല് പേരാണ് സുബൈര്‍ വധക്കേസില്‍ കസ്റ്റഡിയിലുള്ളത്. ശ്രീനിവാസന്‍ വധക്കേസില്‍ ഇന്ന് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ അന്വേഷണ പുരോഗതി അറിയിക്കാനായി ഐ.ജി വിജയ് സാക്കറെ ഇന്ന് മന്ത്രി കൃഷ്ണന്‍ കുട്ടിയെ കാണും.
നൂറിലധികം എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകർ കരുതൽ തടങ്കലിലാണ്.പാലക്കാട് ജില്ല കനത്ത പൊലീസ് സുരക്ഷയിലാണ്. നിരോധനാജ്ഞയും തുടരുന്നു. എഡിജിപി വിജയ് സാഖറെ സ്ഥലത്തു ക്യാംപ് ചെയ്താണു സുരക്ഷ, അന്വേഷണ നടപടികൾ ഏകോപിപ്പിക്കുന്നത്. ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ പാലക്കാട് നഗരപ്രദേശത്തുതന്നെ ഉള്ളവരാണെന്ന സൂചനകളാണ് പോലീസിനുള്ളത്. വാഹനങ്ങളുടെ നമ്പറുകള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്
ശ്രീനിവാസന്‍ വധക്കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ;ഫോണ്‍രേഖകള്‍ പരിശോധിക്കുന്നു നൂറിലധികം എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

