National

എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം; ഇലക്ട്രല്‍ ബോണ്ട് കേസില്‍ എസ്ബിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് കേസില്‍ എസ്ബിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി. എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് സുപ്രീംകോടതി. എന്തുകൊണ്ടാണ് എസ്ബിഐ എല്ലാ വിവരങ്ങളും പുറത്തുവിടാത്തതെന്നും കോടതി ചോദിച്ചു.

വിധി അനുസരിക്കാനുള്ള ബാധ്യത എസ്ബിഐ ചെയര്‍മാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. തിരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാനാവില്ല. എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കണം. കോടതി ഓരോന്നായി പറയൂ, വെളിപ്പെടുത്താം എന്ന നിലപാട് ശരിയല്ല. എല്ലാ വിവരങ്ങളും എന്നാല്‍ കൈയ്യിലുള്ള എല്ലാ വിവരങ്ങളും എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും കോടതി പറഞ്ഞു.

വിവരങ്ങള്‍ മറച്ചുവെച്ചില്ലെന്ന് എസ്ബിഐ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച അഞ്ച് മണിക്കകം എസ്ബിഐ സത്യവാങ്മൂലം നല്‍കണം. എല്ലാ വിവരങ്ങളും എസ്ബിഐ വെളിപ്പെടുത്തണം. ഒരു വിവരങ്ങളും തടഞ്ഞുവച്ചിട്ടില്ലെന്നും അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!