വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വംബർ 28- നുണ്ടായ സ്റ്റേഷൻ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിഴിഞ്ഞം പൊലീസ് സേറ്റഷനിലെ എസ് ഐ ലിജോ.പി. മണി വേദനകൾ മറന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു.
സ്റ്റേഷൻ ആക്രമണ ദിവസം പരിക്കേറ്റ സഹപ്രവർത്തകനെ ആശുപത്രിയിലേക്കെത്തിക്കാൻ പുറത്തേക്ക് ഇറങ്ങിയ ലിജോയുടെ കാലിലേക്ക് സമരക്കാർ സമീപത്തുണ്ടായിരുന്ന ഹോളോ ബ്രിക്സ് എറിയുകയായിരുന്നു. വലത് കാലിന് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി നാല് മാസത്തോളം വിശ്രമത്തിലായിരുന്നു. വാക്കറിന്റെ സഹായത്തോടെയായിരുന്നു രണ്ട് ദിവസം മുൻപ് വരെ നടന്നത്. വാക്കർ മാറ്റി സ്വയം നടക്കാമെന്നായ തോടെ യൂണിഫോം അണിഞ്ഞ് ജോലിക്കുപോകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ലിജോ പറഞ്ഞു. വീഴ്ചയ്ക്കിടയിലും സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും ആശ്വാസ വാക്കുകൾ ഊർജ്ജം പകർന്നുവെന്ന് ലിജോ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്നലെ തുറമുഖ നിർമ്മാണം വിലയിരുത്താൻ വിഴിഞ്ഞത്ത് എത്തിയ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ലിജോ.പി. മണിയെ അഭിനന്ദിച്ചു. വിഴിഞ്ഞം സമരത്തിൽ പൊലീസ് കാണിച്ച സംയമനം ചരിത്ര സംഭവമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.