Kerala News

അറിയിപ്പുകൾ

സ്വിഫ്റ്റിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു
കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റിൽ (K-SWIFT) എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷൻ, എൻജിനിയർ (ഐ.ടി), സർവീസ് എൻജിനിയർ, മെക്കാനിക്ക് തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net. അപേക്ഷ 25ന് വൈകിട്ട് 5.30നു മുൻപ് ലഭിക്കണം.
പി.എൻ.എക്സ്. 1130/2022

ഒഡെപെക്ക് മുഖേന OET/IELTS പരിശീലനം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ തിരുവനന്തപുരം, പാലാരിവട്ടം, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ഭാഷാ പരിശീലന കേന്ദ്രങ്ങളിൽ പുതിയ OET/IELTS ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം training@odepc.in(TVM), odepckochi@odepc.in (പാലാരിവട്ടം), odepcacademicscalicut@gmail.com (കോഴിക്കോട്), odepcacademicsangamaly@gmail.com (അങ്കമാലി) എന്നീ മെയിലുകളിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.odepcskills.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 9567365032/ 8606550701/ 8086112315/ 9567365032.

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു
സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിൽ നിയമനത്തിനായി മൂന്നു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നതിന് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ മാർച്ച് 21,22,23,24,25 എന്നീ തീയതികളിൽ കൊച്ചിയിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം മാർച്ച് 19നു മുൻപ് gcc@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.

കെ.ജി.റ്റി.ഇ. പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിൽ അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ. പ്രീ-പ്രസ്സ് ഓപ്പറേഷൻ/ കെ.ജി.റ്റി.ഇ. പ്രസ്സ് വർക്ക്/ കെ.ജി.റ്റി.ഇ. പോസ്റ്റ്-പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2022-23 കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും വരുമാന പരിധിക്കു വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 2723666) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാ ഫോം 100 രൂപയ്ക്ക് അതാത് സെന്ററിൽ നേരിട്ടും 135 രൂപ മണി ഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാർസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2467728. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. കൂടുതൽ വിവരങ്ങൾക്ക്: www.captkerala.com.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിൽ അപേക്ഷിക്കാം
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ Data Entry and Office Automation കോഴ്‌സ് 2022 ഏപ്രിൽ ആദ്യ വാരം ആരംഭിക്കും. കോഴ്‌സിന് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഏപ്രിൽ രണ്ടു വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

വില്ലേജ് ജനകീയ സമിതി സംസ്ഥാനതല ഉദ്ഘാടനം നാളെ
റവന്യൂ വകുപ്പിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലും ജനകീയ സമിതി രൂപീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം പേരൂർക്കട വില്ലേജ് ഓഫിസ് പരിസരത്തു നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു തുടങ്ങിയവർ പങ്കെടുക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!