International Kerala

പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപിക അപമാനിച്ചു; 30 വർഷത്തിന് ശേഷം പക വീട്ടി വിദ്യാർത്ഥി

പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപിക അപമാനിച്ചെന്ന് ആരോപിച്ച്37കാരനായ ഗുണ്ടർ ഉവെന്റ്സ് 30 വർഷങ്ങൾക്ക് ശേഷം അധ്യാപകയെ അതിക്രൂരമായി കൊല്പപെടുത്തി . ബെൽജിയത്തിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. 59 കാരിയായ മരിയ വെർലിൻഡൻ 2020 ലാണ് കുത്തേറ്റ് കൊല്ലപ്പെടുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അധ്യാപികയ്ക്ക് 101 തവണ കുത്തേറ്റിട്ടുണ്ട്. തന്റെ ഏഴാം വയസ്സിൽ, അന്ന് അധ്യാപികയായിരുന്ന വെർലിന്റ തന്നെ അപമാനിച്ചുവെന്നും അതിന് പകരം വീട്ടിയതാണെന്നുമാണ് ഗുണ്ടർ ഉവെന്റ്സ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

അധ്യാപിക കാരണം താൻ ഏറെ വേദനിച്ചുവെന്നാണ് പ്രതി നൽകുന്ന വിശദീകരണം. തന്റെ ഏഴാം വയസ്സിൽ മരിയ വെർലിൻഡൻ തനിക്ക് നേരെ പറഞ്ഞ അത്രയും ക്രൂരമായ വാക്കുകൾ മറ്റാരും തന്നോട് പറഞ്ഞിട്ടില്ലെന്നും അതിന് പ്രതികാരം ചെയ്തതാണെന്നും പ്രതി പറഞ്ഞു. ഇതിൽ വാസ്തവമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും

2020 ൽ നടന്ന കൊലപാതകത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അന്വേഷണ സംഘം. നൂറ് കണക്കിന് പേരുടെ ഡിഎൻഎ പരിശോധന നടത്തി. അധ്യാപികയുടെ ഭർത്താവ് സാക്ഷികളോട് മുന്നോട്ട് വരാൻ പലതവണ അപേക്ഷിച്ചിരുന്നു. എന്നിട്ടൊന്നും ഫലം കണ്ടില്ല.
വെർലിൻഡയുടെ വീട്ടിൽ വച്ചാണ് അവർ കൊല്ലപ്പെടുന്നത്. പണമടങ്ങിയ പഴ്‌സ് മൃതദേഹത്തിന് അടുത്ത് ഡൈനിംഗ് ടേബിളിൽ തൊടാതെ കിടക്കുന്നത് അവർ ക്രൂരമായ കവർച്ചയ്ക്ക് ഇരയായതല്ലെന്ന സൂചന നൽകിയിരുന്നു.

2020 നവംബർ 20 ന് കൊലപാതകം നടന്ന് പതിനാറ് മാസങ്ങൾക്ക് ശേഷം, ഉവെന്റ്സ് ഒരു സുഹൃത്തിനോട് കുറ്റം സമ്മതിച്ചതോടെയാണ് കേസിന് തെളിവാകുന്നത്. ഈ സുഹൃത്ത് സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് കഴിഞ്ഞ ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ തെളിവുകളുമായി താരതമ്യപ്പെടുത്താൻ ഉവെന്റ്‌സ് ഡിഎൻഎ സാമ്പിൾ നൽകിയിട്ടുണ്ട്.
. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡി രേഖപ്പെടുത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!